കരുനാഗപ്പള്ളി: തഴവ: ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം യു.ഡി.എഫ് മെമ്പർമാർ ബഹിഷ്‌കരിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യാത്ത തീരുമാനങ്ങൾ മിനിറ്റ് ബുക്കിൽ ക്രമവിരുദ്ധമായി എഴുതി ച്ചേർത്ത നടപടിയിൽ യു.ഡി.എഫ് മെമ്പർമാർ ഗ്രാമപഞ്ചായത്ത് ഒാഫീസ് താഴിട്ട് പൂട്ടി പ്രതിഷേധിച്ചിരുന്നു. . ഇന്നലത്തെ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയത്തെ സംബന്ധിച്ച് പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് പാവുമ്പ സുനിലിന്റെ കത്തിൻമേൽ ചർച്ച നടക്കുകയും അനധികൃതമായി എടുത്ത തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുെ ചെയ്തു. ഒടുവിൽ വോട്ടെടുപ്പ് നടത്തി ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പദ്ധതികൾ അംഗീകരിക്കാൻ തീരുമാനിച്ചു. ചട്ടവിരുദ്ധമായി കമ്മിറ്റി തീരുമാനങ്ങൾ എഴുതി ചേർക്കാൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി കോൺഗ്രസ്അംഗങ്ങൾ ആരോപിച്ചു. ബി.ജെ.പി പിന്തുണയോടെ ക്രമവിരുദ്ധ തീരുമാനങ്ങൾ എഴുതിച്ചേർത്ത് അംഗീകാരം നേടുന്നതിലൂടെ കമ്മിറ്റിയുടെ വിശ്വാസം നഷ്ടപ്പെട്ടതായും ഇതിന് നേതൃത്വം നൽകുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരായി അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പാവുമ്പ സുനിൽ പറഞ്ഞു. മെമ്പർമാരായ തഴവബിജു, വാലേൽ ഷൗക്കത്ത്, റാഷിദ്.എ.വാഹിദ്, ആനിപൊൻ, ജയലക്ഷ്മി, സിംലാ തൃദീത്, താജിറ എന്നിവരാണ് കമ്മിറ്റി ബഹിഷ്കരിച്ചത്.