കൊല്ലം: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കൊല്ലം സെന്ററിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇൻഡക്‌ഷൻ മീറ്റ് നാളെ രാവിലെ 10ന് ഹോട്ടൽ സുദർശനിൽ നടക്കും. സി.സി.ആർ.ഡി ചെയർമാൻ ഡോ. ഡി.എൻ. സുധീഷിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ഇഗ്നോ റീജിയൺ ഡയറക്ടർ ഡോ. ബി. സുകുമാർ ഉദ്ഘാടനം ചെയ്യും. ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ലക്ഷ്മി എസ്. നായർ മുഖ്യപ്രഭാഷണം നടത്തും.