കൊല്ലം: സംസ്ഥാന സർക്കാരിന്റെ തിരിച്ചടവ് സഹായ പദ്ധതിയിൽ സർക്കാർ വിഹിതം അടയ്ക്കാൻ താമസിക്കുന്നതിനാൽ, പലിശ സഹിതം തിരിച്ചുപിടിക്കാൻ ബാങ്കുകളുടെ കോർപ്പറേറ്റ് ഓഫീസുകൾ വിദ്യാഭ്യാസ വായ്പകൾ റിലയൻസിന് കൈമാറുന്ന നടപടിയിൽ എഡ്യൂക്കേഷൻ ലോൺ ഹോൾഡേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കുമ്പളം സോളമൻ പ്രതിഷേധിച്ചു. ഈ വിഷയത്തിൽ സർക്കാർ ഇടപെടുകയും സർക്കാർ വിഹിതം ഉടൻ അടയ്ക്കുകയും ചെയ്യണം.
നിയമവിരുദ്ധ നടപടികൾ സ്വീകരിക്കുന്ന ബാങ്കുകൾക്ക് മുന്നിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും. ഒരു വർഷത്തെ മൊറട്ടോറിയം അംഗീകരിക്കാതെ ബാങ്കുകൾ ജപ്തിനോട്ടീസ് അയയ്ക്കുന്നത് നിറുത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.