കൊല്ലം: റിപ്പബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 24ന് സെക്രട്ടാറിയറ്റിന് മുന്നിൽ ധർ. നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രളയ ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പ്രളയ ദുരിതാശ്വാസ വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിക്കുക, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം കൂടിയാലോചന നടത്തി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
ശബരിമല വിഷയത്തിൽ ഇപ്പോൾ തെരുവിൽ നടക്കുന്ന സമരങ്ങൾ രാഷ്ട്രീയ പ്രേരിതവും വോട്ടുബാങ്ക് പ്രതീക്ഷിച്ചുമാണെന്ന് സംസ്ഥാന പ്രസിഡന്റ് പിറവന്തൂർ ശ്രീധരൻ, ദേശീയ കമ്മിറ്റി അംഗം വി.ഐ. ബോസ്, ജില്ലാ പ്രസിഡന്റ് ആർ. സുകുമാരൻ, സെക്രട്ടറി ഉണ്ണി പുത്തൂർ, നീലേശ്വരം കൃഷ്ണൻകുട്ടി എന്നിവർ പറഞ്ഞു.