കരുനാഗപ്പള്ളി:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ11,12 തീയതികളിൽ കരുനാഗപ്പള്ളിയിൽ നടത്തും.സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജ്യോതി പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.സി.സി അംഗം സി.ആർ.മഹേഷ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.ജി.രവി, ചിറ്റുമൂല നാസർ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കൈതവനത്തറ ശങ്കരൻകുട്ടി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഡി.ചിദംബരൻ, സംസ്ഥാന സെക്രട്ടറി പി.ഗോപാലകൃഷ്ണൻനായർ, കെ.സി.വരദരാജൻപിള്ള, ആർ.ശശിധരൻപിള്ള, ടി.തങ്കച്ചൻ, മുനമ്പത്ത് വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ (ചെയർമാൻ), ചെട്ടിയത്ത്‌ രാമകൃഷ്ണപിള്ള (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

.