കൊല്ലം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പരിപാടി സെന്റ് അലോഷ്യസ് സ്‌കൂളിൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എ. പ്രതീപ്കുമാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ വത്സല ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എച്ച്. സലിം, സ്‌കൂൾ ഹെഡ്മാസ്റ്റർ അജിത് ജോയി, പ്രിൻസിപ്പൽ ഷാജു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
ഉന്നത വിദ്യാഭ്യാസം, തൊഴിൽ സാദ്ധ്യതകൾ എന്നിവയ്ക്കുള്ള ഗൈഡൻസ്, കൗൺസിലിംഗ്, ഫിഷറീസ് വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികൾ സംബന്ധിച്ച ബോധവത്ക്കരണം, ബാങ്ക് വായ്പാ പദ്ധതികൾ എന്നിവ വിശദമാക്കുന്ന ക്ലാസുകളും നടന്നു.