കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ 41-ാമത് ജന്മദിനം ആഘോഷിച്ചു. തണ്ടാൻ സർവ്വീസ് സൊസൈറ്റി ഗവൺമെന്റിന് സമർപ്പിച്ചിട്ടുള്ള ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ ഇതോടനുബന്ധി​ച്ച് ചേർന്ന യോഗം
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാലാകാലങ്ങളിൽ അനുഷ്ഠിച്ചുവരുന്ന ക്ഷേത്രാചാരങ്ങൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തകിടം മറിക്കരുതെന്നും സർക്കാർ റിവ്യുഹർജി നൽകി ആചാരങ്ങൾ നിലനിറുത്താൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനപ്രസിഡന്റ് എം. ജനാർദ്ദനബാബു യോഗം ഉദ്ഘാടനം ചെയ്തു. എൻ. സുരേന്ദ്രബാബു, ജനറൽ സെക്രട്ടറി പാച്ചല്ലൂർ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് കെ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.