കൊല്ലം: താലൂക്ക് സപ്ലൈ ഓഫീസിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിന്മേൽ സത്വര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരള ജനകീയ ഉപഭോക്തൃസമിതി സപ്ലൈ ഓഫീസിന് മുന്നിൽ ധർണ നടത്തി.
പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. ട്രഷറർ തഴുത്തല ദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലൈക്ക് പി.ജോർജ്, കല്ലുംപുറം വസന്തകുമാർ, കിളികൊല്ലൂർ തുളസി, ദാസൻ ഫെർണാർഡ്, പി. ജയകുമാർ, ആർ. സുമിത്ര, കല്ലട വിമൽകുമാർ, നസീംബീവി, മൺട്രോത്തുരുത്ത് രഘു, യു.കെ. അഹമ്മദ്‌കോയ എന്നിവർ സംസാരിച്ചു.
സമിതി നേതാക്കളായ ചന്ദ്രബോസ്, കുശലകുമാരി, റ്റെഡി സിൽവെസ്റ്റർ, ഷറഫ് കുണ്ടറ, സനിൽ ആനന്ദ്, എൻ. ശിവാനന്ദൻ, ഷിഹാബ് പൈനുംമൂട്, കെ.വി. മാത്യു എന്നിവർ നേതൃത്വം നൽകി.
താലൂക്ക് ഓഫീസിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഒരുമാസത്തിനകം തീർപ്പാക്കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ എസ്. രാജീവ് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഒരു മണിയോടെ സമരം അവസാനിപ്പിച്ചു.