കൊല്ലം: സ്വച്ഛ് ഭാരത് മിഷൻ (അർബൻ) പദ്ധതി പ്രകാരം വെളിയിട വിസർജ്ജന രഹിതമായി പ്രഖ്യാപിച്ച(ഒ.ഡി.എഫ്) ജില്ലയിലെ അഞ്ച് നഗരസഭകൾക്കും കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യ നടത്തിയ പുനഃപരിശോധനയെത്തുടർന്ന് സർട്ടിഫിക്കറ്റ് നൽകി.
ഒ.ഡി.എഫ് പദവി കൈവരിച്ച നഗരസഭകൾ ആറു മാസം കഴിയുമ്പോൾ പുനഃപരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. കൊല്ലത്തെ നഗരസഭകളിൽ രണ്ടു ഘട്ടം പരിശോധന കഴിഞ്ഞു.
കളക്‌ടറേറ്റിൽ നടന്ന ചടങ്ങിൽ നഗരസഭകൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഒ.ഡി.എഫ് സർട്ടിഫിക്കറ്റ് നൽകി. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, മേയർ അഡ്വ. വി.രാജേന്ദ്രബാബു, കരുനാഗപ്പളളി മുനിസിപ്പൽ ചെയർപേഴ്‌സൺ എം. ശോഭന, കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ ബി. ശ്യാമളഅമ്മ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ എ. ലാസർ, കോർപ്പറേഷൻ സെക്രട്ടറി വി.ആർ. രാജു, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. സുധാകരൻ, നഗരസഭാ സെക്രട്ടറിമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.