leelamma
ലീലാമ്മ വർഗ്ഗീസ്

കൊല്ലം: വിധവയും അർബുദരോഗ ബാധിതയുമായ വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു. ഡൽഹിയിൽ നഴ്സായിരുന്ന ലീലാമ്മ വർഗീസാണ് (54) ചികിത്സാ സഹായത്തിനായി കാത്തിരിക്കുന്നത്. ഇവരുടെ വലതുകാലിൽ അർബുദത്തിന് നടത്തിയ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. എട്ടു വർഷം മുമ്പ് ഡൽഹിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് വലതു കാലിലേക്കുള്ള ഞരമ്പിന് തകരാറുണ്ടായത്. അന്നുമുതൽ കാൽ അസാധാരണമായി വീർത്തു കൊണ്ടിരിക്കുകയാണ്. ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് 2.50 ലക്ഷം രൂപ ചെലവാകും. ഭർത്താവും മകനും നഷ്ടപ്പെട്ടതിനൊപ്പമാണ് രോഗത്തിന്റെ വേദനയും. ഇപ്പോൾ വെള്ളിമൺ പെരിനാട് നാട്ടുവാതുക്കൽ സഞ്ജുഭവനിൽ വാടകയ്ക്കാണ് താമസം. ചികിത്സാ സഹായത്തിനായി എസ്.ബി.ഐ കേരളപുരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിച്ചിട്ടുണ്ട്. നമ്പർ:20395761067. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0012858. ഫോൺ: 8129244062