കൊല്ലം: ആശ്രയ അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന ആശ്രയ സഫലം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയർ വി.രാജേന്ദ്രബാബു നിർവഹിച്ചു. വർക്കിംഗ് പ്രസിഡന്റ് സി.ജി. സാംകുട്ടി, ജനറൽ സെക്രട്ടറി കലയപുരം ജോസ്, കൗൺസിലർ എസ്. സുജ, ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവൻ, ജോൺസൺ ജി. അയത്തിൽ, ലില്ലിക്കുട്ടി, സെബാസ്‌റ്റ്യൻ പോൾ, ബി.എസ്. ശശികുമാർ എന്നിവർ സംസാരിച്ചു. ഡോ. ഋഷി സാഗർ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു.