al
പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കുന്ന പ്രവർത്തകർ

പുത്തൂർ: പവിത്രേശ്വരം ഗ്രാമീണ മാനവ ദാരിദ്ര മുക്തി കേന്ദ്രം നടപ്പാക്കുന്ന വീ ചലഞ്ച് പ്ലാസ്റ്റിക്ക് ബോട്ടിൽ പദ്ധതിക്ക് അവേശകരമായ തുടക്കം. പദ്ധതിയുടെ ഭാഗമായി ഒരു കിലോ പ്ലാസ്റ്റിക്ക് കുപ്പി അഞ്ച് രൂപ നിരക്കിൽ ലൈബ്രറി ശേഖരിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവത്കരണം സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും.

പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ് മുൻ പ്രിൻസിപ്പൽ പി.ആർ.മംഗളാനന്ദൻ പിള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. രാജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജയൻ കെ. പവിത്രേശ്വരം, ബിജു തോട്ടത്തിൽ, പി. വാസുദേവൻ, രമാദേവിഅമ്മ, ശ്രീകല, സീത, രാധാമണി, ജി. രാധാമണി എന്നിവർ സംസാരിച്ചു.