കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ കൊല്ലം എസ്.എൻ കോളേജ് സെമിനാർ ഹാളിൽ ആരംഭിച്ച ദ്വിദിന വിവാഹപൂർവ കൗൺസലിംഗ് ക്യാമ്പ് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ പി. സുന്ദരൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേഷ്, പ്രത്യേക ക്ഷണിതാവ് അഡ്വ. കെ.ധർമ്മരാജൻ, യൂണിയൻ കൗൺസിലർമാരായ ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, ജി.ഡി. രാഖേഷ്, നേതാജി ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, സജീവ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഇരവിപുരം സജീവൻ, അഡ്വ.എസ്. ഷേണാജി, ജി. രാജ്മോഹൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബി. പ്രതാപൻ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കോതേത്ത് ശശി, ഉപേന്ദ്രൻ, സത്യബാബു, വനിതാസംഘം കൊല്ലം യൂണിയൻ കമ്മിറ്റി അംഗം സുജന, ശാഖാ സെക്രട്ടറിമാർ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ വിഷയങ്ങളിൽ രാജേഷ് പൊൻമല, ഡോ. ശരത്ചന്ദ്രൻ എന്നിവർ ക്ളാസെടുത്തു. സമാപന ദിവസമായ ഇന്ന് സുരേഷ് പരമേശ്വരൻ, ഷൈലജ, കെ.വി അനൂപ് എന്നിവർ ക്ളാസുകൾ നയിക്കും.