ഏഴുകോൺ: ഗവ. പോളി ടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ചെയർമാൻ അഭിലാഷ് എം സജി, വൈസ് ചെയർമാൻ അജ്മൽ നിസാർ, ലേഡി വൈസ് ചെയർമാൻ അപർണാദേവി, ജനറൽ സെക്രട്ടറി ഗോകുൽ, ആർട്‌സ് ക്ലബ് സെക്രട്ടറി അക്ഷയ്, മാഗസിൻ എഡിറ്റർ നന്ദു സുരേഷ്, പി.യു.സി അനന്ദു ചന്ദ്രൻ എന്നിവരാണ് യൂണിയൻ ഭാരവാഹികൾ.
ആഹ്ളാദ പ്രകടനത്തിന് ശേഷം ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ആദർശ് എം. സജി, സി.പി.എം നേടുവത്തൂർ ഏരിയ സെക്രട്ടറി പി. തങ്കപ്പൻപിള്ള, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ആർ. ഗോപീകൃഷ്ണൻ, പ്രസിഡന്റ് അതുൽ, ജില്ലാ വൈസ് പ്രസിഡന്റ് ഘോഷ് എന്നിവർ സംസാരിച്ചു.