പരവൂർ: എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെയും പരവൂർ നോർത്ത് - ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പരവൂർ സി.ഐ എസ്. സാനി, എസ്.ഐ ജയകുമാർ, അബ്ദുൽ റഹ്‌മാൻ, അസോസിയേഷൻ സെക്രട്ടറി ശോഭനഅമ്മ, എസ്.പി.സി ഗാർഡിയൻ സുനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് സമ്മിൽ എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ സ്വാഗതവും ഹെഡ്മാസ്റ്റർ പ്രദീപ് നന്ദിയും പറഞ്ഞു.