എഴുകോൺ: വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗ്രീൻ കാമ്പസ് ക്ലീൻ കാമ്പസ്, ഗ്രീൻ വില്ലേജ് ക്ലീൻ വില്ലേജ് ദ്വൈദിന റസിഡൻഷ്യൽ ക്യാമ്പ് ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ നിർവഹിച്ചു. ചൊവ്വള്ളൂർ സെന്റ് ജോർജ്ജസ് വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് സി.ആർ. രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ. അബ്ദുൾ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ കുര്യൻ ജോൺ സന്ദേശം നൽകി. വാർഡ് മെമ്പർ എസ്. സുജിത്ത്, ശചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയലക്ഷ്മി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെയ്സൺ ജി. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.ടി. തോമസ് സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ എ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.