കൊല്ലം: കിളികൊല്ലൂർ ശാസ്താനഗർ 153 കോയിക്കൽ രഘുനാഥന്റെ ഭാര്യ ലതികയെ (56) ഇന്നലെ പുലർച്ചെ കിളികൊല്ലൂർ കരിക്കുളം ക്ഷേത്രത്തിന് സമീപത്തെ റെയിൽപാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. മക്കൾ: ദീപിക, ദീപ്തി. മരുമക്കൾ: പ്രവീൺ, അനുകുമാർ.