kumar
കുമാർ

കൊല്ലം: കാവനാട് കണിയാംകട കുരിശടിയിലെ വഞ്ചി കൊള്ളയടിച്ച അന്യസംസ്ഥാന തൊഴിലാളി രണ്ടാംശ്രമത്തിനിടെ പിടിയിൽ. ശക്തികുളങ്ങര ഹാർബറിലെ തൊഴിലാളിയായ തമിഴ്നാട് പുതുക്കോട്ട സ്വദേശികുമാർ ആണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വഞ്ചി ആദ്യം കൊള്ളയടിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത സി.സി ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. മോഷ്ടാവിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ വ്യാഴാഴ്ചയും വഞ്ചി കുത്തിപ്പൊളിക്കാൻ കുമാർ എത്തി. മോഷ്ടാവിനെ പിടികൂടാൻ ഉറക്കമിളച്ചിരുന്ന നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് ശക്തികുളങ്ങര പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ വഞ്ചിയിൽ നിന്ന് കവർന്ന 10000 രൂപയും കണ്ടെടുത്തു. ശക്തികുളങ്ങര എസ്.ഐ ആർ.രതീഷ്, അഡിഷണൽ എസ്.ഐ അബ്ദുൾ മജീദ്, എസ്.ഐ മാരായ ജയകുമാർ, ഉണ്ണിപ്പിള്ള, പ്രസന്നൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.