ഓയൂർ: ഇത്തിക്കരയാറ്റിലെ ആറ്റൂർക്കോണം കുറ്റാടിക്കടവിൽ വീണ്കാണാതായ മോട്ടോർകുന്ന് കമ്പകം വിജയവിലാസത്തിൽ വിജയൻ - ഗീത ദമ്പതികളുടെ മകൾ ശ്യാമയുടെ (23,മാളു) മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 9 മണിയോടെപ്രദേശവാസികളാണ് വെള്ളത്തിൽ പൊങ്ങിക്കിടന്ന മൃതദേഹ കണ്ടത്. 10ന് രാവിലെ 9 മണിയോടെ വീട്ടിൽനിന്നിറങ്ങിയ ശ്യാമ തിരികെ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ ആറ്റ് തീരത്ത് നിന്ന് ശ്യാമയുടേതെന്ന് കരുതുന്ന ചെരുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് പൂയപ്പള്ളി എസ്.എെ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫയർഫോഴ്‌സും രണ്ട് ദിവസം കുറ്റാടിക്കടവിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൂയപ്പള്ളി പൊലീസ് മേൽനടപടിസ്വീകരിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന്ശേഷം സംസ്കരിച്ചു. സഹോദരങ്ങൾ: ബിനീഷ്, ബിനീത്.