nss
എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന നാമജപ ഘോഷയാത്ര

ചാത്തന്നൂർ: ശബരിമലയിലെ സത്രീപ്രവേശന വിധിക്കെതിരെ എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആചാര സംരക്ഷണ യാത്രയിൽ നൂറുകണക്കിനുപേർ അണിനിരന്നു. തിരുമുക്ക് ജംഗ്ഷനിൽ കേന്ദ്രീകരിച്ച ഭക്തജനങ്ങൾ ശരണമന്ത്രങ്ങളും നാമജപങ്ങളുമായാണ് പ്രകടനം നടത്തിയത്. താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.മോഹൻദാസ് ഉണ്ണിത്താൻ നിലവിളക്ക് കൊളുത്തി പദയാത്ര ഉദ്ഘാടനം ചെയ്തു. ദേശീയപാതയിലൂടെ നടന്ന ഘോഷയാത്ര പൊലീസ് സ്റ്റേഷന് സമീപമെത്തി തിരികെ ജനതാ റോഡ് വഴി ശ്രീഭൂതനാഥ ക്ഷേത്രസന്നിധിയിൽ സമാപിച്ചു.

യൂണിയൻ പ്രസിഡന്റ് വി. മോഹൻദാസ് ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് പള്ളിമൺ സന്തോഷ്, സെക്രട്ടറി ജി.ജെ. ജയമോഹൻ, മുൻ യൂണിയൻ പ്രസിഡന്റ് എം. സുന്ദരേശൻ പിള്ള, ചാത്തന്നൂർ മുരളി ,പ്രസാദ്കുമാർ, രാജശേഖരൻ പിള്ള, ശ്രീഭൂതനാഥ ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റി, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാസമാജം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്കി.