കൊട്ടിയം: ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ അത്രിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചകിരിക്കട സക്കീർ ഹുസൈൻ നഗർ അലി മൻസിലിൽ പണ്ടം നിഷാദെന്ന നിഷാദാണ്(28) ഇരവിപുരം പൊലീസിന്റെ പിടിയിലായത്.ഇരവിപുരം എസ്.ഐ ശ്രീകുമാർ , എ.എസ്.ഐ പ്രകാശ്, എസ്.സി.പി.ഒ ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ രാത്രി തമിഴ്നാട്ടിലെ പുതുവൽ പുത്തൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്.