esic-hospital
ചിന്നക്കട ഫൈൻ ആർട്സ് ഹാളിൽ നടന്ന ഇ.എസ്.ഐ.സി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പിയ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇ.എസ്.ഐ പരിധിയിലുള്ള കേരളത്തിലെ തൊഴിലാളികൾക്കും കുടുബാംഗങ്ങൾക്കും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ പറഞ്ഞു. ചിന്നക്കട ഫൈൻ ആർട്സ് ഹാളിൽ നടന്ന ഇ.എസ്.ഐ.സി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. ഇ.എസ്.ഐ ഹോസ്പ്പിറ്റലുകളിൽ ആവശ്യമായ ജീവനക്കാരോ രോഗികളുടെ എണ്ണത്തിനുസരിച്ച് ആവശ്യമായ കിടക്കകളോ ഇല്ല. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലായ ആശ്രാമം യൂണിറ്റിൽ പോലും ഇവ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് ടി. രാജേന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ദേശീയ നിർവാഹക സമിതി അംഗവും ഇ.എസ്.ഐ സെൻട്രൽ ബോർഡ് മെമ്പറുമായ വി. രാധാകൃഷ്ണൻ,​ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദർശനൻ, ഇ.എസ്.ഐ റീജിയണൽ ബോർഡ് മെമ്പർ ജി.കെ. അജിത്ത്, ബി.എം.എസ് ജില്ലാ സെക്രട്ടറി വി. വേണു എന്നിവർ സംസാരിച്ചു. അംബു. ആർ. ശശാങ്കൻ സ്വാഗതവും കെ.എസ്. അനീഷ് നന്ദിയും പറ‌ഞ്ഞു.