പരവൂർ: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പരവൂർ മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ മാദ്ധ്യമ സംവാദം നടന്നു. ഫാസിസ്റ്റ് കാലത്തെ മാദ്ധ്യമ പക്ഷം എന്ന വിഷയത്തിൽ കെ.ജെ. ജേക്കബ്, അഭിലാഷ് മോഹൻ, എസ്. ലല്ലു എന്നിവർ സംസാരിച്ചു. നൃപൻദാസ് മോഡറേറ്ററായി. മേഖല പ്രസിഡന്റ് ആർ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
എസ്.ആർ. അരുൺബാബു, ആർ. ബിജു, കെ.എസ്. ബിനു, പി. മനു, പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, പി.വി. സത്യൻ, എ. സഫറുള്ള, എസ്. ശ്രീലാൽ, ആർ. അനിൽകുമാർ, എം.ബി. ബിന്ദു, കെ. ശശിധരൻ, ജയലാൽ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. എം. ഹരികൃഷണൻ സ്വാഗതവും മേഖലാ സെക്രട്ടറി ജെ. ജസിൻകുമാർ നന്ദിയും പറഞ്ഞു.