photo
കാഷ്യു വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സംഘടിപ്പിച്ച തെക്കൻ മേഖലാജാഥയുടെ പുത്തൻതെരുവിൽ ചേർന്ന സമാപന സമ്മേളനത്തിൽ കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ പ്രസംഗിക്കുന്നു. സംഘാടക സമിതി ചെയർമാൻ പി. ഉണ്ണി, ജാഥാ ക്യാപ്റ്റൻ കരീങ്ങന്നൂർ മുരളി, ബി തുളസീധരക്കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ തുടങ്ങിയവർ സമീപം.

കരുനാഗപ്പള്ളി: കാഷ്യു വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സംഘടിപ്പിച്ച തെക്കൻ മേഖലാജാഥ കരുനാഗപ്പള്ളി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പുത്തൻതെരുവിൽ സമാപിച്ചു.
സമാപന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ പി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കരീങ്ങന്നൂർ മുരളി, കാപ്പെക്സ് ചെയർമാൻ പി ആർ. വസന്തൻ, ബി തുളസീധരക്കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ താലൂക്ക് സെക്രട്ടറി ഡി. രാജൻ സ്വാഗതം പറഞ്ഞു.
താലൂക്കിലെ ചവറ ഐഷാ കാഷ്യു ഫാക്ടറി, തേവലക്കര മരിയൻ ഫാക്ടറി, തഴവ ബഥേൽ കാഷ്യു ഫാക്ടറി തുടങ്ങിയ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ ജാഥാ അംഗങ്ങളായ അഡ്വ. രാജു, ബീമാബീവി, കെ. സുഭഗൻ, ബി. സജീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.