yeroor
ഏരൂർ ഗവ. സ്കൂളിൽ ബഹുനില കെട്ടിടത്തി​ന്റെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു. മന്ത്രി കെ. രാജു, രഞ്ജു സുരേഷ്, കെ. മുരളീധരൻ തുടങ്ങിയവർ സമീപം

അഞ്ചൽ: കഴിഞ്ഞ രണ്ട് വർഷത്തിനുളളി​ൽ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ എൽ.ഡി.എഫ്. സർക്കാരിന് കഴിഞ്ഞതായി​ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഏരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി​ തുടർന്ന് പറഞ്ഞു.
മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെട്ടിടനിർമ്മാണത്തിന് 50 ലക്ഷം രൂപ സംഭാവന നൽകിയ മുരളിയ ഫൗണ്ടേഷൻ ചെയർമാനും ഗൾഫ് വ്യവസായിയുമായ കെ. മുരളീധരനെ മന്ത്രി സി. രവീന്ദ്രനാഥ് ഉപഹാരം നൽകി ആദരിച്ചു. മുൻ എം.എൽഎ പി.എസ്. സുപാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷ ഷിബു, ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജീവ്, മുൻ വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, ഹരിരാജ്, ബേബിജോൺസ്, പ്രിൻസിപ്പൽ പി.എസ്. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. പി.ടി​.എ. പ്രസിഡന്റ് പി.ജി. പ്രദീപ് സ്വാഗതവും ഹെഡ്മാസ്റ്റർ പി.ആർ. ഹരികുമാർ നന്ദിയും പറഞ്ഞു.