a4
കുളക്കട സാമുഹികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ യുത്ത് കോൺഗ്രസ് കുളക്കട മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

പുത്തുർ: കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, മരുന്ന് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് കുളക്കട മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു കുളക്കട, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പെരുംകുളം ദിലീപ്, പ്രശാന്ത് മൈലംകുളം, അനീഷ്, പ്രവീൺ, ജയകൃഷ്ണൻ, രാഹുൽ, ബീനു, ആദർശ്, നിഥിൻ എന്നിവർ സംസാരിച്ചു.