2
എം.എൽ.എയുടെ ആസ്തി​ വി​കസന ഫണ്ടി​ൽ നി​ന്ന് അനുവദി​ച്ച തുക വി​നി​യോഗി​ച്ച് സ്നേഹതീരത്തി​നായി​ നി​ർമ്മി​ച്ച കുടി​വെള്ള പദ്ധതി​യുടെ ഉദ്ഘാടനം കെ.ബി​. ഗണേശ്കുമാർ എം.എൽ.എ നി​ർവഹി​ക്കുന്നു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വിജയൻ, പുനലൂർ രൂപതാ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ തുടങ്ങി​യവർ സമീപം

പത്തനാപുരം: എം.എൽ.എയുടെ ആസ്തി​ വി​കസന ഫണ്ടി​ൽ നി​ന്ന് അനുവദി​ച്ച തുക വി​നി​യോഗി​ച്ച് സ്നേഹതീരത്തി​നായി​ നി​ർമ്മി​ച്ച കുടി​വെള്ള പദ്ധതി​യുടെ ഉദ്ഘാടനം കെ.ബി​. ഗണേശ്കുമാർ എം.എൽ.എ നി​ർവഹി​ച്ചു. സ്നേഹതീരത്തി​ലെ അന്തേവാസി​കൾ കാലങ്ങളായി​ അനുഭവി​ച്ച് വന്ന ജലക്ഷാമത്തി​ന് ഇതോടെ പരി​ഹാരമായി​.
ഉദ്ഘാടന ചടങ്ങി​ൽ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വിജയൻ അദ്ധ്യക്ഷത വഹി​ച്ചു. പുനലൂർ രൂപതാ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, പുനലൂർ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ, കരിക്കത്തിൽ തങ്കപ്പൻപിള്ള, ജോസ് ഡാനിയേൽ, ജെ. ഷാജഹാൻ, എ. സജീദ്, ആർ. പത്മഗിരീഷ്, കുന്നിക്കോട് ഷാജഹാൻ, എം. അജിമോഹൻ, നെടുവന്നൂർ സുനിൽ, കെ. വിജയകുമാർ, ശശിധരകുറുപ്പ്, എ.എ. വാഹിദ് എന്നിവർ സംസാരിച്ചു.