കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ വിവാഹപൂർവ കൗൺസിലിംഗ് ക്യാമ്പിന്റെ 27-ാം ബാച്ച് സമാപിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആനേപ്പിൽ എ.ഡി. രമേഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. വനിതാസംഘം കൊല്ലം യൂണിയൻ സെക്രട്ടറി ഷീലാ നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.മേഴ്സി ബാലചന്ദ്രൻ പ്രസംഗിച്ചു. സ്ത്രീ പുരുഷ മനഃശാസ്ത്രം എന്ന വിഷയത്തിൽ സുരേഷ് പരമേശ്വറും കുടുംബ പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ കെ.വി. അനൂപും ക്ലാസുകൾ നയിച്ചു.