ചവറ: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ അംഗങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് സമാഹരിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ. കൃഷ്ണൻകുട്ടിനായർ, ജനറൽ സെക്രട്ടറി ടി. വത്സപ്പൻനായർ, മറ്റ് നേതാക്കളായ പി. മുകുന്ദൻ, എസ്. രവീന്ദ്രൻ, സി. വരദരജൻനായർ തുടങ്ങിയവർ പങ്കെടുത്തു.