അഞ്ചൽ: അഗസ്ത്യക്കോട് ശ്രീമഹാദേവർ ക്ഷേത്രം ഗുരുവായൂരപ്പൻ ക്ഷേത്രം വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ അയ്യപ്പനാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. അഗസ്ത്യക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ആലഞ്ചേരി, മുക്കട ജംഗ്ഷൻ, ആർ.ഒ ജംഗ്ഷൻ, അമ്പലംമുക്ക് വഴി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സമാപിച്ചു. ശബരിമല യുവതി പ്രവേശനത്തിനെതിരെ നടന്ന നാമജപ ഘോഷയാത്രയിൽ അമ്മമാരും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.