ഓച്ചിറ: കൃഷ്ണപുരം സ്നേഹനഗർ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും പൊതുസമ്മേളനവും ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. സോമൻ ശ്രീവത്സത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേട്ട് എെ. അബ്ദുൾസലാം ഏറ്റുവാങ്ങി. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിജയമ്മ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. രംഗനാഥ് പരബ്രഹ്മ, സി.എ. അൻഷാദ്, മായാചന്ദ്രൻ, ശശിധരൻ അനിയൻസ്, ഡോ. മുഹമ്മദ് താഹ, കെ. കൈലാസ്‌നാഥ്, നിസാർ വിത്തൂർ തുടങ്ങിയവർ സംസാരിച്ചു.