ചാത്തന്നൂർ: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ചിറക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയാട് നടന്ന രക്തദാനക്യാമ്പ് ക്യാമ്പ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ബിനു ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മറ്റി അംഗം എസ്. പ്രകാശ്, സി.പി.എം ചിറക്കര എൽ.സി സെക്രട്ടറി എൻ. ശശി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പി. മനു, മേഖലാ സെക്രട്ടറി ഉല്ലാസ്‌കൃഷ്ണൻ, മേഖലാ പ്രസിഡന്റ് പ്രവീന്ദ്രൻ, ട്രഷറർ ശർമ, ബ്ലോക്ക് പ്രസിഡന്റ് എസ്. ലൈല, ചിറക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതിചെയർമാൻ മധുസൂദനൻപിള്ള തുടങ്ങിയവർ സംസാരിച്ചു.