കൊല്ലം: ഓട്ടോറിക്ഷയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ പട്ടത്താനം ശാന്തിനഗർ 248 പ്ലാവിള വീട്ടിൽ വാസുപിള്ളയുടെ മകൻ വി. പ്രദീപ്കുമാർ (48) മരിച്ചു. വടക്കേവിള എസ്.എൻ പബ്ലിക് സ്കൂളിന് സമീപം 9ന് രാത്രി എട്ടരയോടെയായിരുന്നു അപകടം. പ്രദീപ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ മേവറത്തുനിന്ന് അയത്തിലേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപ്കുമാറിനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ദീപ. മകൾ: നിഷ.
ഇരവിപുരം പൊലീസ് കേസ് എടുത്തു.