കടയ്ക്കൽ: കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു . പുതിയ കെട്ടിടം വരുന്നതിനു മുമ്പ് ഫയർ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന സ്ഥലം വൈകുന്നേരമായാൽ സാമൂഹിക വിരുദ്ധരുടെ കൈകളിലാണ് . ഇവിടെ പകൽ സമയങ്ങളിൽ കഞ്ചാവ് വില്പനയും രാത്രിയായാൽ അനാശാസ്യവും നടക്കുന്നുണ്ട്. സമീപത്ത് ബിവറേജസ് ചില്ലറ വില്പനശാല പ്രവർത്തിക്കുന്നത് കൊണ്ട് മദ്യപർ തമ്മിൽസംഘട്ടനം പതാവാണ്. ചിൽഡ്രൻസ് പാർക്കിനും ത്രിവേണി സൂപ്പർമാർക്കറ്റിനും ബസ്‌സ്റ്റോപ്പിനും മദ്ധ്യത്ത് സ്ഥിതിചെയ്യുന്ന സ്ഥലമായതുകൊണ്ട് ഇവരുടെ ശല്യം ഏറ്റവും കൂടുതൽ സഹിക്കേണ്ടി വരുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും വ്യാപാരികൾക്കുമാണ്. .യാചകരുടെ വേഷത്തിൽ പോലും കഞ്ചാവ് വില്പനക്കാരുണ്ടന്നാണ് അറിയാൻ കഴിഞ്ഞത്. നടപടി സ്വീകരിക്കണമെന്ന് നാട്ടകാർ ആവശ്യപ്പെട്ടു.