കൊല്ലം: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സ്വരൂപിച്ച 1.25 കോടിരൂപ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻനായർ ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് ചിന്നക്കടയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജി.ചെല്ലപ്പൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് ജനാർദ്ദനൻ ഉണ്ണിത്താൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.രാജൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതവും ട്രഷറർ കെ.സമ്പത്ത്കുമാർ നന്ദിയും പറഞ്ഞു.