കൊല്ലം: കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബീന സത്യബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഷമാ രാജൻ റിപ്പോർട്ടും എലിസബത്ത് അലക്സാണ്ടർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റാണി ഫെറിയ സ്വാഗതവും ശ്യാമബോസ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ബീന സത്യബാബു (പ്രസിഡന്റ്), ദേവിക കുമാർ (വൈസ് പ്രസിഡന്റ്), സുഷമാരാജൻ (ജനറൽ സെക്രട്ടറി), റാണി ഫെറിയ, ജാനറ്റ് സൈമൺ, ശ്രീകല ബാബു (സെക്രട്ടറിമാർ), എലിസബത്ത് അലക്സാണ്ടർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. രാജേഷ് മഹേശ്വറിന്റെ ഓർമ്മകളുടെ രസതന്ത്രം ക്ലാസും അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.