കൊട്ടാരക്കര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹ്യ മാദ്ധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ട രണ്ടുപേർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. അർജ്ജുൻ കൃഷ്ണപിള്ള കോട്ടൂർപിള്ള എന്ന പേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടത്.. ഇതിനെതിരെ സി.പി.എം പ്രവർത്തകനായ നെടുവത്തൂർ സ്വദേശി ജയരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെസടുത്തത്. ഐ.പി.സി, 469, കെ,പി.ഐ ആക്ട് 120 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് കൊട്ടാരക്കര എസ്.ഐ സി.കെ. മനോജ് പറഞ്ഞു.