പുത്തൂർ: സി.പി.ഐ കുന്നത്തൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കരിമ്പിൻപുഴ മധു മന്ദിരത്തിൽ ആർ. മധു (49) നിര്യാതനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ജി. അജിത (എച്ച്.എസ്.എ, ഗവ.ഹൈസ്കൂൾ, ശാസ്താംകോട്ട ). മകൻ: വൈഷ്ണവ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 8547795102