കൊല്ലം: ശബരിമല പ്രശ്നത്തിൽ തെരുവിലിറങ്ങില്ലെന്ന് കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിന്ദു പറഞ്ഞു. ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ദേവസ്വംബോർഡിൽ പിന്നാക്കക്കാർക്ക് നിയമനം ലഭിക്കുന്നതിന് തടസം നിൽക്കുന്നത് ഹിന്ദു ഐക്യം പറയുന്നവരാണ്. ജാതിസവംരണത്തിനെതിരായ മനോഭാവം മാറാതെ ഹിന്ദുഐക്യം പറയുന്നതിൽ അർത്ഥമില്ലെന്നും അവർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജൻ പ്രവർത്തന രേഖ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൈതക്കോട് ശശിധരൻ, മുളവന മോഹനൻ, വി.ഐ. പ്രകാശ്, കെ. അയ്യപ്പൻ, പി. ശിവദാസൻ, പി. ശിവൻ, ചിറ്റയം രാമചന്ദ്രൻ, എൻ. പ്രസന്നലാൽ, ഇത്തിക്കര രാധാകൃഷ്ണൻ, കെ.പി.എം.എഫ് ജില്ലാ പ്രസിഡന്റ് ബീന രണദേവ്, ജില്ലാ സെക്രട്ടറി ഉഷ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.