പരവൂർ: പരവൂർ റീജിയണൽ സഹകരണ ബാങ്ക് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ബാങ്ക് വിഹിതവും അടങ്ങിയ 10,68,117 രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. പ്രസിഡന്റ് ജെ. വിജയകുമാരക്കുറുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് തുക കൈമാറി. മുൻ പ്രസിഡന്റ് കെ. സേതുമാധവൻ, ഭരണസമിതി അംഗം കെ.എ. റഹിം, ബാങ്ക് സെക്രട്ടറി സി. പ്രസാദ്, എസ്. ശ്രീലാൽ, ടി.സി. രാജു തുടങ്ങിയവർ പങ്കെടുത്തു.