ഇരവിപുരം: നാടിന്റെ വികസന കാര്യത്തിൽ റസിഡന്റ്സ് അസോസിയേഷനുകൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു. വടക്കേവിള മണക്കാട് നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് ഇ.എ.ഖാദർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ സഹൃദയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രസാദ്, അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ നായർ, വനിതാ വേദി പ്രസിഡന്റ് വിജയലക്ഷമി, ശശിധരൻ നായർ, രാജശേഖരൻ നായർ, പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു.