കുണ്ടറ: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും സംയുക്തമായി നടത്തുന്ന യതിപൂജയോടനുബന്ധിച്ചുള്ള കുണ്ടറ യൂണിയൻ തല പ്രവർത്തകയോഗം യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേശ് അടിമാലി യതിപൂജ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എം. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കാവിള എം. അനിൽകുമാർ സ്വാഗതം പറഞ്ഞു. യോഗം അസി.സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ, യോഗം ഡയറക്ടകർ ബോർഡ് അംഗം കെ. നകുലരാജൻ, യൂണിയൻ കൗൺസിലർമാരായ കടവൂർ ബി. ശശിധരൻ, അഡ്വ. നീരാവിൽ എസ്. അനിൽകുമാർ, മൺറോത്തുരുത്ത് ഭാസി, ഗുരുനാരായണ അനിൽ, സി.ബു വൈഷ്ണവ്, സൈബർസേന സെക്രട്ടറി എൽ. അനിൽകുമാർ, വനിതാസംഘം സെക്രട്ടറി ശ്യാമളാഭാസി, വൈസ് പ്രസിഡന്റ് ലളിത ദേവരാജൻ, ട്രഷറർ ശശികല, എക്സിക്യൂട്ടീവ് മെമ്പർമാരായ വനജ രവീന്ദ്രൻ, വിജയംബിക, വസുമതി, ശോഭന, സുനില, പെരുമ്പുഴ സന്തോഷ് എന്നിവർ സംസാരിച്ചു.