babu
മരുതമൺപള്ളി ചെപ്രമുക്ക് അശ്വതി ഭവനിൽ നടന്ന ഗൃഹാങ്കണ സദസ് പ്രൊഫ. എസ്. അജയൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ മരുതമൺപള്ളി ചെപ്രമുക്ക് അശ്വതി ഭവനിൽ സംഘടിപ്പിച്ച ഗൃഹാങ്കണ സദസ് ജന പങ്കാളിത്തം കൊണ്ടും കലാപ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായി. കവി ബാബുപക്കനാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രൊഫ. എസ്. അജയൻ ഉദ്ഘാടനം ചെയ്തു. ശബരിമലയും സ്ത്രീപ്രവേശനവും എന്ന വിഷയത്തെ ആസ്പദമാക്കി ജി. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ബി. സുദർശനൻ, രാജുകൃഷ്ണൻ, ശാസ്താംകോട്ട ഭാസ്, ലളിത സദാശിവൻ, എം. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ കലാമത്സരങ്ങളിൽ വിജയിച്ചവർക്ക് ബി. സുദർശനൻ സമ്മാനംൾ വിതരണം ചെയ്തു. സംഘാടക സമിതി കൺവീനർ ബിന്ദു സ്വാഗതവും എസ്. സദാശിവൻ നന്ദിയും പറഞ്ഞു.