ob-raveendran-70
രവീന്ദ്രൻ

ഓയൂർ: വീട്ടിൽ നിന്ന് കാണാതായ കരിങ്ങന്നൂർ ആലുംമൂട് ബിന്ദു ഭവനിൽ രവീന്ദ്രന്റെ (70) മൃതദേഹം ഇത്തിക്കരയാ​റ്റിലെ പുതുശ്ശേരിക്കടവിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ 10ന് രവീന്ദ്രനെ കാണാതായതിനെ തുടർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ശാന്ത. മക്കൾ: സരിത, സംഗീത, ബിന്ദു, സുനിൽ.