കൊട്ടാരക്കര:ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയിൽ നടക്കുന്ന യതിപൂജാ യജ്ഞം വിജയിപ്പിക്കുന്നതിനായി എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്കു യൂണിയൻ കൗൺസിലിന്റെയും ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും സംയുക്തയോഗം നടന്നു. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. 29നു ശിവഗിരിയിൽ നടക്കുന്ന യതിപൂജയിൽ കൊട്ടാരക്കര യൂണിയനിലെ മുഴുവൻ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.. .താലൂക്കു യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ ആമുഖ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡു മെമ്പർ രാജൻ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

യോഗം ബോർ‌ഡു മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു, അഡ്വ. പി.അരുൾ, അഡ്വ. എൻ.രവീന്ദ്രൻ,യൂണിയൻ വൈസ് പ്രസിഡന്റ് എം. മധുസൂദനൻ, കൗൺസിലർമാരായ എം.സുന്ദരേശൻ,​ ചിരട്ടക്കോണം സുരേഷ്, ശശിധരൻ, അഡ്വ. സുഗുണൻ, ഡോ.സബീനാ വാസുദേവ്, വി. അനിൽകുമാർ, കുടവട്ടൂർ രാധാകൃഷ്ണൻ, അശോകൻ, ജുബിൻഷാ, പവനൻ,സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.യൂണിയനിലെ മുഴുവൻ ശാഖകളും 29നു ശിവഗിരിയിലെ യതിപൂജയിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങൾ ബുക്കു ചെയ്തിട്ടുണ്ടെന്നും അയ്യായിരം പേർ അന്ന് പുല‌‌ർച്ചെ ശിവഗിരിയിലെത്തിച്ചേരുമെന്നും യൂണിയൻ സെക്രട്ടറി പറഞ്ഞു.