mla-noushad
ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനും കേരള ജെം ആൻഡ് ജുവലറിയും സംയുക്തമായി കൊല്ലത്ത് സംഘടിപ്പിച്ച റോഡ് ഷോ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എസ്. രാധാകൃഷ്ണൻ, ക്രാന്തി നാഗ്‌വേക്കർ, സുമേഷ് വധേര, പി.സി. നടേശൻ, ജസ്റ്റിൻ പാലത്ര, മിൽട്ടൻ, അഡ്വ. ദിൽഷാദ് തുടങ്ങിയവർ സമീപം

കൊല്ലം: ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനും കേരള ജെം ആൻഡ് ജുവലറിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജുവലറി ഷോ ഡിസംബർ 1,2,3 തീയതികളിൽ അങ്കമാലി അഡലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും.
ഇതിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച റോഡ് ഷോ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. നടേശൻ മുൻ സംസ്ഥാന പ്രസിഡന്റ് പി.ടി. ചെറിയൻ ജന്മജയന്തി അനുസ്മരണ പ്രഭാഷണം നടത്തി. കേരള ജെം ആൻഡ് ജുവലറി കൺവീനർ സുമേഷ് വധേര, സി.ഇ.ഒ ക്രാന്തി നാഗ്‌വേക്കർ, ജനറൽ സെക്രട്ടറി ഇ. അബ്ദുൽ റസാക്ക് രാജധാനി, ട്രഷറർ അഡ്വ. ദിൽഷാദ്, വർക്കിംഗ് പ്രസിഡന്റ് എ. സിറാജുദ്ദീൻ, കൺവീനർ എസ്. രാമാനുജം, പി.സി. കുര്യാക്കോസ്, മിഥിലാജ്, ഷാജഹാൻ, ദുരൈസ്വാമി, ഫൈസൽ, എസ്. ജനാർദ്ദനൻ, സുബാഷ് പാറയ്ക്കൽ, ഗിരീഷ്, ഹരിചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. വേണുഗോപാൽ പനയറയുടെ വേർപാടിൽ യോഗം അനുശോചിച്ചു.