കൊല്ലം: പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ച രണ്ടുയുവാക്കൾ പിടിയിൽ. കരീപ്ര നെടുമൺകാവ് ആയിക്കുന്നിൽ കിഴക്കേതിൽ അജേഷ്(21) കൂട്ടുകാരനായ പതിനേഴുകാരൻ എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോമിന് സമീപത്തെ ഇടവഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജേഷും കൂട്ടുകാരനും കടന്നുപിടിക്കുകയായിരുന്നു. അജേഷിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പതിനേഴുകാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.