chavara
ബ്ലോക്ക് പഞ്ചായത്തംഗം ആർ. അരുൺ രാജിന്റെ നേത്രത്വത്തിൽ യൂത്ത് കോൺഗ്രസുകാർ ചവറ വൈദ്യുതി ഓഫീസ് സൂപ്രണ്ടിനെ ഉപരോധിക്കുന്നു.

ചവറ : തുടർച്ചയായ വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചവറ തട്ടാശേരിയിലെ വൈദ്യുതി സെക്ഷൻ ഓഫീസ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആർ.അരുൺരാജ് നേതൃത്വം നൽകി.ഒരു എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ മേജർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസായി പ്രവർത്തിച്ചുവന്ന ഒാഫീസ് ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയിലാണ്. പകലും രാത്രിയിലും നിരന്തരം കറണ്ട് കട്ട് ഇവിടെ പതിവാണ്. ഉടനടി പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.