kadakkal-sndp
ശിവഗിരിയിൽ നടക്കുന്ന മഹായതിപൂജയെ പറ്റി വിശദീകരിക്കുന്നതിന് കടയ്ക്കൽ യൂണിയൻ സംഘടിപ്പിച്ച സംയുക്ത പൊതുയോഗം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയുന്നു.എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പച്ചയിൽ സന്ദീപ്,എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം സജീഷ് കോട്ടയം,കടയ്ക്കൽ യൂണിയൻ സെക്രട്ടറി പി.കെ.ശശാങ്കൻ,യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ്,വൈസ് പ്രസിഡന്റ് കെ.പ്രേംരാജ് തുടങ്ങിയവർ സമീപം

കടയ്ക്കൽ:ശബരിമല സ്ത്രീ പ്രവേശന വിധിയിൽ യോഗം വിശ്വാസികൾക്കൊപ്പമെന്നു എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.ശിവഗിരിയിൽ നടക്കുന്ന മഹായതിപൂജയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ സംഘടിപ്പിച്ച സംയുക്ത പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പച്ചയിൽ സന്ദീപ്,യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി പി.കെ.ശശാങ്കൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പ്രേംരാജ് കൃതജ്ഞതയും പറഞ്ഞു.