ob-shajahan
ഷാജഹാൻ

കുണ്ടറ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കേരളപുരം മാമൂട് തോട്ടിൻകര പൊയ്കയിൽ വീട്ടിൽ ഷാജഹാൻ (49, ഷാജി) മരിച്ചു. ഞായറാഴ്ച രാത്രി 8.45 ഓയോടെ മാമൂട് പെട്രോൾ പമ്പിന് സമീപം റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ നാട്ടുകാർ ആദ്യം തട്ടാമലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. മെത്തകൾ തവണ വ്യവസ്ഥയിൽ വിൽപ്പന നടത്തിവരികയായിരുന്നു. ഭാര്യ: മുദീന. മക്കൾ: റുഷാന, യാസില, സെയ്ദലി. മാതാവ് : സുബൈദ. കബറടക്കം നടത്തി.